കൊച്ചി: മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് പത്ത് കോടിയിലധികം തട്ടിയ കേസില്‍ നിലമ്പൂര്‍ സ്വദേശി സിബി വയലിനെ ഇ.ഡി ചോദ്യം ചെയ്യുന്നു. കേസില്‍ ഇത് ആറാം തവണയാണ് സിബിയെ ചോദ്യം ചെയ്യുന്നത്. മാര്‍ക്ക് കുറവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വരെ മാനേജ്മെന്റ് സീറ്റില്‍ പ്രവേശനം നല്‍കാമെന്ന് വിശ്വസിപ്പിച്ച് മുന്‍കൂറായി ലക്ഷങ്ങള്‍ വാങ്ങി കബളിപ്പിച്ചെന്നാണ് കേസ്.
സിബിയുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ട്രസ്റ്റ് മുഖേനയാണ് തട്ടിപ്പ് നടന്നത്. പ്രവേശനം കിട്ടാതായതോടെ രക്ഷിതാക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. സിബിയുടെ നേതൃത്വത്തില്‍ വ്യാപകമായി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയാണ് ഇപ്പോള്‍ ഇ.ഡി അന്വേഷിക്കുന്നത്. സിബി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇ.ഡിയുടെ തടസ ഹര്‍ജിയെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച ഹൈക്കോടതി തള്ളിയിരുന്നു.