തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ ചികിത്സാ പദ്ധതികള്‍ക്കായുള്ള മരുന്ന് വിതരണം നിലച്ചതായി റിപ്പോര്‍ട്ട്. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് കോടികളുടെ കുടിശിക വന്നതോടെയാണ് മരുന്നു വിതരണം നിലച്ചിരിക്കുന്നത്. അതിനാല്‍ സര്‍ക്കാര്‍ ആശുപത്രികള്‍ നല്‍കാനുള്ളത് 18 കോടി രൂപയാണ്. തുടര്‍ന്ന് ഫണ്ട് വകമാറ്റി ഉടന്‍ തന്നെ പണം നല്‍കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.