തിരുവനന്തപുരം: എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള സ്വാശ്രയ സ്‌പോട്ട് അഡ്മിഷന്‍ നിര്‍ത്തിവെക്കണമെന്ന് മാനേജ്‌മെന്റുകള്‍.
പ്രവേശനം നടക്കുന്നത് മെറിറ്റ് അട്ടിമറിച്ചെന്ന് എംഇഎസ് അദ്ധ്യക്ഷന്‍ ഫസല്‍ ഗഫൂര്‍ ആരോപിച്ചു.
എന്‍ട്രന്‍സ് കമ്മീഷണറുടെ ഓഫീസ് ഒത്തുകളി നടത്തിയെന്നും ഫസല്‍ ഗഫൂര്‍ കുറ്റപ്പെടുത്തി.
മാത്രമല്ല, എന്‍ആര്‍ഐ സീറ്റുകള്‍ ഇഷ്ടക്കാര്‍ക്ക് നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കുമെന്നും ഫസല്‍ ഗഫൂര്‍ വ്യക്തമാക്കി.