കര്‍ണാടക: മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തി തെലങ്കാനയിലെ ഭൂപാല്‍പള്ളി ജില്ലയിലാണ് സംഭവം. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്.
മൂന്നാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ തുമ്മനപ്പള്ളി വംശിയുടെ മൃതദേഹമാണ് റെഗോണ്ട ബ്ലോക്കിലെ കനപാര്‍ത്തി ഗ്രാമത്തിലെ സ്വന്തം കാര്‍ഷിക മേഖലയിലെ കിണറ്റില്‍ നിന്ന് കണ്ടെടുത്തത്. മൃതദേഹത്തിന്റെ കയ്യും കാലും കയറില്‍ ബന്ധിച്ച നിലയിലായിരുന്നു.
അതേസമയം, സംശയാസ്പദമായ മരണത്തിന് കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഖമ്മത്തിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജിലാണ് വംശി പഠിച്ചുകൊണ്ടിരുന്നത്. വെള്ളിയാഴ്ച രാവിലെ വംശി ഖമ്മത്തിലേക്ക് പുറപ്പെട്ടു. വൈകുന്നേരം അദ്ദേഹം മാതാപിതാക്കളെ വിളിച്ച് ഹോസ്റ്റലില്‍ എത്തിയെന്ന് പറഞ്ഞതായും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്നാല്‍ ശനിയാഴ്ച രാവിലെ കൃഷിയിടത്തില്‍ എത്തിയ വംശിയുടെ പിതാവ് മകന്റെ മൃതദേഹം കിണറ്റില്‍ കിടക്കുന്നതാണ് കണ്ടത്.