മെഡിക്കൽ വിദ്യാർത്ഥി ആത്മഹത്യചെയ്ത നിലയിൽ

പാലക്കാട്: മെഡിക്കൽ വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പാലക്കാട് ശ്രീകൃഷ്ണപുരത്താണ് സംഭവം. പാലക്കാട് മെഡിക്കൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ അശ്വിൻ രാജിനെയാണ് (19) രാവിലെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

പെരുമാങ്ങോട് കാവുങ്കൽതൊടി വീട്ടിൽ കെ സി രാജന്റെയും ശ്രീജയുടെയും മകനാണ് അശ്വിൻ. മരണ കാരണം വ്യക്തമല്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Top