കൊറോണയെന്ന് സ്വയം വിശ്വസിച്ചു; ബാര്‍ബര്‍ ഷോപ്പ് ഉടമ ആത്മഹത്യ ചെയ്തു

suicide 2

മീററ്റ്: ലോകമെങ്ങും കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുമ്പോള്‍ വൈറസ് ബാധിച്ചെന്ന ഭീതിയില്‍ ബാര്‍ബര്‍ ഷോപ്പ് ഉടമ കഴുത്തറുത്ത് ജീവനൊടുക്കി.

ഉത്തര്‍പ്രദേശിലെ ഹാപുരിലാണ് സംഭവം. പില്ഖുവ സ്വദേശി സുശീല്‍കുമാര്‍(32) ആണ് ആത്മഹത്യ ചെയ്തത്. ബാര്‍ബര്‍ ഷോപ്പിലെ ഷേവിങ്ങ് ഉപകരണം ഉപയോഗിച്ചാണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സുശീല്‍കുമാറിന് പനിയും ചുമയും ഉണ്ടായിരുന്നു. തുടര്‍ന്ന് ഒരു സ്വകാര്യ ക്ലിനിക്കില്‍ പോയി ചികിത്സ തേടിയെങ്കിലും പനി കുറഞ്ഞില്ല. ഇതോടെ തനിക്ക് കൊറോണ വൈറസ് ബാധയാണെന്ന് സുശീല്‍ സ്വയം വിശ്വസിക്കുകയായിരുന്നു. താന്‍ കാരണം മക്കള്‍ക്ക് കൊറോണ വൈറസ് ബാധിക്കരുതെന്നും അതിനാലാണ് ജീവനൊടുക്കുന്നതെന്നും ഇയാളുടെ ആത്മഹത്യക്കുറിപ്പില്‍ എഴുതിയതായി പൊലീസ് പറഞ്ഞു.

Top