കറുത്തനിറവും,നീലക്കണ്ണുകളുമായി ‘ചെഡ്ഡാർ മാൻ’ ; ശാസ്ത്രലോകത്തിന്റെ പുതിയ കണ്ടെത്തൽ

Cheddar-Man

ലണ്ടൻ : ബ്രിട്ടനിൽ കണ്ടെത്തിയ 10,000 വർഷം പഴക്കമുള്ള അസ്ഥികൂടത്തിൽ നിന്ന് മനുഷ്യന്റെ നിറവും , രൂപവും കണ്ടെത്തി ശാസ്ത്രലോകം. ബ്രിട്ടനിലെ ഏറ്റവും പഴക്കമേറിയ മനുഷ്യന്റെ അസ്ഥികൂടത്തിൽ നിന്നാണ് ഈ കണ്ടെത്തൽ.

കറുത്ത തൊലിയും,നീലക്കണ്ണുകളും,കറുത്ത ചുരുണ്ട മുടിയുമുള്ള ‘ചെഡ്ഡാർ മാൻ’ എന്ന മനുഷ്യനെയാണ് തലയോട്ടിയുടെ ഡിഎൻഎയിൽ നിന്ന് യുറോപ്യൻ യൂണിവേഴ്സിറ്റി കോളേജിലെ ഗവേഷകർ കണ്ടെത്തിയത്.

1903ൽ ഇംഗ്ലണ്ടിലെ സോമർസെറ്റിൽ ചെഡ്ഡാർ ഗോഴ്ഗിലുള്ള ഗൗഫ്സ് കേവ് എന്ന സ്ഥലത്ത് നിന്നാണ് ചെഡ്ഡാർ മനുഷ്യന്റെ അസ്ഥികൂടം ലഭിച്ചത്. കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ചെഡ്ഡാർ മാന്റെ രൂപം ഗവേഷകർ വീണ്ടും നിർമ്മിച്ചിട്ടുണ്ട്. ഹിമയുഗ കാലഘട്ടത്തിന്റെ അവസാനത്തിൽ യൂറോപ്പിലേക്ക് കുടിയേറിപ്പാർത്ത വേട്ടക്കാരനായിരുന്നു ചെഡ്ഡാർ മാൻ.

വിറ്റാമിൻ ഡി ഉൽപ്പാദിപ്പിക്കാൻ കൂടുതൽ സൂര്യപ്രകാശം ആഗീരണം ചെയ്യപ്പെട്ടതിനാൽ വടക്കൻ പ്രദേശങ്ങളിൽ താമസിച്ചിരുന്ന പുരാതന മനുഷ്യർക്ക് വിളറിയ നിറമാണ് ഉള്ളതെന്ന് ഗവേഷകർ പറയുന്നു.

സ്പെയിൻ,ഹംഗറി, ലക്സംബർഗ് എന്നിവിടങ്ങളിൽ കണ്ടെത്തിയ മറ്റു മെസോലിത്തിക് കാലഘട്ടങ്ങളുള്ള മനുഷ്യരുടെ ഡിഎൻഎയുമായി ചെഡ്ഡാർ മനുഷ്യന്റെ ജനതിക ഘടകങ്ങൾക്ക് സാമ്യം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വെസ്റ്റേൺ ഹണ്ടർ-ഗേറ്റേർസ് എന്നറിയപ്പെടുന്ന ഈ ഗ്രൂപ്പ് 12,000 വർഷങ്ങൾക്കുമുൻപ് ഹിമയുഗത്തിനു ശേഷം മിഡിൽ ഈസ്റ്റിൽ നിന്ന് യൂറോപ്പിലേക്ക് കുടിയേറിപ്പാർത്തവരാണ്.

ബ്രിട്ടനിലെ ഏറ്റവും പഴക്കം ചെന്ന അസ്ഥിത്വമാണ് ചെഡ്ഡാർ മാനെന്നും ആയിരക്കണക്കിന് വർഷങ്ങൾ മുൻപ് ബ്രിട്ടനിൽ മനുഷ്യർ ജീവിച്ചിരുന്നു, എന്നാൽ അവർ ഹിമയുഗ കാലഘട്ടങ്ങളിൽ ഇല്ലാതായെന്നും പുതിയ കണ്ടെത്തലിൽ വ്യക്തമാക്കുന്നു.

അക്കാലത്ത് ബ്രിട്ടനിലെ വേട്ടക്കാരായ സേനാനികളുടെ ഒരു ചെറിയ ജനവിഭാഗമായിരുന്നു ചെഡ്ഡാർ മാൻ.
ഈ വിഭാഗക്കാർ ആരോഗ്യകരമായ ജീവിതമാണ് നയിച്ചിരുന്നത്. എന്നാൽ 20 വയസിൽ ഇവർ മരണത്തിന് കീഴടങ്ങിയിരുന്നുവെന്നും, ഒരുപക്ഷേ അക്രമത്തിലൂടെയാകാം ഇവർക്ക് ജീവൻ നഷ്ടമായതെന്നും പതിറ്റാണ്ടുകളായി ഇവരെ കുറിച്ച് പഠനം നടത്തുന്ന ശാസ്ത്രജ്ഞർ പറയുന്നു.

cheddar-man-the-first-briton_12cddee2-0bff-11e8-8111-5ed3551128ed

ബ്രിട്ടനിലെ ചാനൽ 4ൽ ഫെബ്രുവരി 18ന് ടെലിവിഷൻ ഡോക്യുമെന്ററിയിലുടെ ഗവേഷകർ പുതിയ കണ്ടെത്തലിന്റെ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കും.

റിപ്പോർട്ട് : രേഷ്മ പി.എം

Top