തിരുവനന്തപുരം: മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്തെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതലയോഗം ഇന്ന്. സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ വൈകിട്ട് നാല് മണിക്കാണ് യോഗം. ദേവസ്വം മന്ത്രിയും, ചീഫ് സെക്രട്ടറിയും, ഡിജിപിയും, വിവിധ വകുപ്പ് മേധാവികളും യോഗത്തില്‍ പങ്കെടുക്കും.
പമ്പയിലെ അടിസ്ഥാന സൗകര്യ വികസനം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് ടാറ്റാ പ്രൊജക്ട്‌സിന് മുഖ്യമന്ത്രി ഇതിനകം നിര്‍ദ്ദശം നല്‍കിയിട്ടുണ്ട്. ഇതടക്കമുള്ള പദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തും.
ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതിയുടെ നിലപാടും യോഗത്തില്‍ ചര്‍ച്ചയാകും. പുനപരിശോധനാ ഹര്‍ജി തള്ളിയാല്‍ യുവതികള്‍ക്ക് പ്രവേശനം ഒരുക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതും യോഗത്തില്‍ ചര്‍ച്ചയാകും.