ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ട്രാക്ടര്‍ റാലി സംഘര്‍ഷത്തെ തുടര്‍ന്ന് സുപ്രീം കോടതി നിയോഗിച്ച വിദ്ഗധ സമിതിയുടെ കര്‍ഷകരുമായുള്ള കൂടിക്കഴ്ച മാറ്റി. ഈ മാസം 29 ലേക്കാണ് കൂടിക്കാഴ്ച മാറ്റിയത്. സംഘര്‍ഷത്തെ തുടര്‍ന്ന് യാത്രാ നിയന്ത്രണം വന്നതോടെയാണ് യോഗം മാറ്റിയത്. എട്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷക സംഘടനകളുമായി കമ്മിറ്റി ജനുവരി 21 ന് ആദ്യ കൂടിക്കാഴ്ച നടത്തിയിരുന്നു.
നാല് അംഗ സമിതിയില്‍ നിന്ന് നേരത്തെ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ഭൂപേന്ദ്ര സിംഗ് മാന്‍ രാജിവച്ചിരുന്നു. ഈ സാഹചര്യത്തില്‍ മറ്റു മൂന്ന് പേരാണ് സമിതിയിലുള്ളത്. സമിതിയുമായി സഹകരിക്കില്ലെന്ന് സമരം ചെയ്യുന്ന കര്‍ഷകര്‍ നിലപാട് തുടരുന്നതിനാല്‍ സമര സമിതിയില്‍ ഇല്ലാത്ത കര്‍ഷക സംഘടനകളെയും നിയമങ്ങളെ അനൂകൂലിക്കുന്ന സംഘടനകളെയുമാണ് വിദ്ഗധ സമിതി കാണുക.