ന്യൂഡല്‍ഹി: ചൈനക്കും പാക്കിസ്ഥാനും സ്വപ്നം കാണാന്‍ പോലും കഴിയാത്ത തരത്തില്‍ അത്യാധുനിക സംവിധാനങ്ങളോടെ ഇന്ത്യ ‘ആം ഫിബിയസ് അസോള്‍ട്ട് ‘കപ്പലുകള്‍ നിര്‍മ്മിക്കാന്‍ നടപടി തുടങ്ങിയതില്‍ ഞെട്ടി ലോക രാഷ്ട്രങ്ങള്‍ . .
അമേരിക്ക, റഷ്യ എന്നീ ലോക ശക്തികളുടെ നിരയിലേക്കാണ് ഇന്ത്യ ഇതോടെ കുതിക്കുന്നത്.
തദ്ദേശീയമായി തന്നെ ഈ ‘ ആക്രമണ’കാരിയെ നിര്‍മ്മിക്കാന്‍ ഇന്ത്യ തീരുമാനിച്ചതോടെ ഈ രംഗത്ത് മറ്റ് രാജ്യങ്ങള്‍ ആശ്രയിക്കുന്ന രാജ്യമായി ഇന്ത്യ മാറുമെന്നാണ് വിലയിരുത്തല്‍.
ഉപഗ്രഹവിക്ഷേപണ രംഗത്ത് ലോകത്ത് നമ്പര്‍ വണ്‍ ആയി ചരിത്ര മുന്നേറ്റം നടത്തിയ ഇന്ത്യയുടെ മറ്റൊരു ചരിത്രമുന്നേറ്റമായാണ് അമേരിക്ക ഉള്‍പ്പെടെയുള്ള ലോക ശക്തികള്‍ ‘ ആംഫിബിയസ് അസോള്‍ട്ട് കപ്പലുകളുടെ ‘ നിര്‍മാണത്തെ നോക്കി കാണുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍
കടലിലൂടെ കുതിച്ചെത്തി കരയില്‍ കയറി ആക്രമണം നടത്തുന്ന ഈ കപ്പലുകള്‍ ഇനി പാക്കിസ്ഥാന്റെയും ചൈനയുടെയും പേടി സ്വപ്നമാകും.
കപ്പല്‍ നിര്‍മിക്കാന്‍ പ്രതിരോധ മന്ത്രാലയം അംഗീകാരം നല്‍കി കഴിഞ്ഞു. ശത്രുരാജ്യങ്ങളിൽ നിന്നു സമീപകാലത്തു വെല്ലുവിളികൾ വർധിച്ചതാണ് പെട്ടെന്നു തീരുമാനമെടുക്കാൻ പ്രതിരോധ മന്ത്രാലയത്തെ പ്രേരിപ്പിച്ചത്.
അമേരിക്ക ഉൾപ്പെടെയുള്ള ചുരുക്കം രാജ്യങ്ങളുടെ നിരയിലേക്കാണ് ഇതോടെ ഇന്ത്യയും ചുവടുവയ്ക്കുന്നത്. കടലിൽവച്ച് അറ്റകുറ്റപ്പണികൾ നടത്താവുന്നതും കൂടുതൽ ഇന്ധനശേഷിയുമുള്ള കപ്പലുകളാണിത്.
സൈനികരെയും വൻതോതിൽ ആയുധങ്ങളെയും യുദ്ധമേഖലയിലേക്കു എത്തിക്കാനാണ് മുഖ്യമായും ഉപയോഗിക്കുക. 30,000 മുതൽ 40,000 ടൺ ഭാരമുള്ളതാകും കപ്പലുകളെന്നാണ് പ്രതിരോധ വൃത്തങ്ങൾ നൽകുന്ന സൂചന.
ഫൈറ്റർ വിമാനങ്ങൾ, ഉയർന്നശേഷിയുള്ള റഡാറുകൾ, സെൻസറുകൾ തുടങ്ങിയവയും കപ്പലിലുണ്ടാകും. 200 മീറ്റർ നീളമുള്ള കപ്പലിനു കടലിൽ തുടർച്ചയായി 45 ദിവസം സേവനമനുഷ്ഠിക്കാനാകും.
ആറു പ്രധാന യുദ്ധ ടാങ്ക്, 20 കാലാൾപ്പട യൂണിറ്റ്, 40 വലിയ ട്രക്കുകൾ എന്നിവ കപ്പലിൽ കൊണ്ടുപോകാം. രാത്രിയും പകലും പ്രവർത്തിക്കും. ഓരോ കപ്പലിലും 470 നാവികരും 2300 സൈനികരും സന്നദ്ധരായുണ്ടാകും.
സ്വകാര്യകമ്പനികളുടെ സഹകരണത്തോടെയാണ് ലാൻഡിങ് പ്ലാറ്റ്ഫോം ഡോക്സ് (എൽപിഡി) എന്ന ഇത്തരം പടക്കപ്പൽ നിർമിക്കുന്നത്. റിലയൻസ് ഡിഫൻസ് ആൻഡ് എൻജിനീയറിങ് ലിമിറ്റഡും (ആർഡിഇഎൽ) ലാർസൻ ആൻഡ് ടർബോയും (എൽ ആൻഡ് ടി) ആണ് നിർമാതാക്കൾ.
നാലു കപ്പലുകൾക്കായി 20,000 കോടി രൂപ ചെലവു വരുമെന്നാണ് കണക്കാക്കുന്നത്. ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന പദ്ധതിക്കാണ് അനുമതി ലഭിച്ചത്.
ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തിനുശേഷമുള്ള വലിയ സൈനിക മുന്നേറ്റമാണിത്.