മെഗാ സ്‌റ്റാർ മമ്മൂട്ടി ചിത്രം ‘അബ്രഹാമിന്റെ സന്തതികൾ’ ; റിലീസിംഗ് തീയതി പ്രഖ്യാപിച്ചു.

Abrahamminte santhathikal

മെഗാ സ്‌റ്റാർ മമ്മൂട്ടിയുടെ പുതിയ ചിത്രം അബ്രഹാമിന്റെ സന്തതികളുടെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു. ഷാജി പാടൂർ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 15ന് പ്രദർശനത്തിനെത്തും. ഡെറിക് അബ്രഹാം എന്ന അസിസ്‌റ്റന്റ് പൊലീസ് സൂപ്രണ്ടിന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്.

ഗ്രേറ്റ് ഫാദറിന്റെ സംവിധായകനായ ഹനീഫ് അദേനിയാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് . ശരത് സന്ദിത്ത് ഒരുക്കുന്ന പരോളാണ് മെഗാസ്റ്റാറിന്റെ ഉടൻ റിലീസിന് തയ്യാറെടുക്കുന്ന ചിത്രം.സഖാവ് അലക്‌സ് എന്ന കഥാപാത്രവുമായി താരം എത്തുന്ന ചിത്രത്തിന്റെ പോസ്റ്റുകൾക്കെല്ലാം മികച്ച പ്രതികരണമാണ് പ്രേക്ഷകർ നൽകുന്നത്.

Top