‘മാമാങ്ക’ത്തിനായി മെഗാസ്റ്റാര്‍ വീണ്ടും കളരിപ്പയറ്റ് പരിശീലനത്തിനൊരുങ്ങുന്നതായി സൂചന

ചാവേറുകളുടെയും ‘മാമാങ്ക’ത്തിന്റെയും കഥ പറയുന്ന മാമാങ്കത്തിനായി കളരിപ്പയറ്റ് അഭ്യാസത്തിനായി മെഗാസ്റ്റാര്‍ ഒരുങ്ങുന്നുവെന്ന് സൂചന.

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ മെഗാസ്റ്റാര്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് 2018 പകുതിയോടെ ആരംഭിക്കും.

ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സജീവ് പിള്ളയാണ്.

ഒരു വടക്കന്‍ വീരഗാഥയിലും, പിന്നീട് പഴശ്ശിരാജയിലും കളരിപ്പയറ്റ് രംഗങ്ങളില്‍ എത്തിയ താരം വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കളരിപ്പയറ്റുമായി എത്താന്‍ ഒരുങ്ങുകയാണ്. കുറച്ചു കൂടി പരിശീലനം തേടണമെന്നാണ്രേത മമ്മൂട്ടി ആഗ്രഹിക്കുന്നത്.

ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയും സാങ്കേതിക പ്രവര്‍ത്തകരെയും ഉടന്‍ തന്നെ പ്രഖ്യാപിക്കും.

30 കോടിക്കു മുകളിലുള്ള ബജറ്റില്‍ ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്.

Top