മലയാളത്തിന്റെ മെഗാസ്റ്റാര്‍ തന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ പ്രോജക്ട് ഏതെന്ന് പ്രഖ്യാപിച്ചു.
വളളുവനാടിന്റെ ചാവേറുകളുടെ ചരിത്രം പറയുന്ന ‘മാമാങ്കം’ എന്ന ചരിത്ര കഥയുമായാണ് മമ്മൂട്ടി എത്തുന്നത്.
ഫെയ്‌സ്ബുക്കിലൂടെയാണ് ചിത്രത്തെ കുറിച്ച് താരം വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചത്.
മാമാങ്കം പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഭാഗമാകുന്നതില്‍ താന്‍ സന്തോഷവാനാണെന്ന് മമ്മൂട്ടി കുറിച്ചിട്ടുണ്ട്.
നവാഗതനായ സജീവ് പിളള 12 വര്‍ഷത്തെ ഗവേഷണം നടത്തി തയ്യാറാക്കിയ ഗംഭീര തിരക്കഥയില്‍, അദ്ദേഹം തന്നെയാണ് സംവിധാനവും ചെയ്യുന്നത്.
17ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് മാമാങ്കത്തിന്റെ കഥ പോകുന്നത്.
ചിത്രത്തിന്റെ പേരായി മാമാങ്കം ഉപയോഗിക്കാന്‍ അനുവാദം തന്ന നവോദയയ്ക്കുള്ള നന്ദിയും മെഗാസ്റ്റാര്‍ വ്യക്തമാക്കി.
കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്പിളളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്.