ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം മന്ദാരത്തില്‍ മെക്‌സിക്കന്‍ അപാരതയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ മേഘ മാത്യുവും എത്തുന്നു.
ചിത്രത്തില്‍ ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജ്ജുന്‍ അശോകന്റെ നായികയായാണ് മേഘ എത്തുന്നത്.
ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന വികടകുമാരനിലും മേഘ അഭിനയിക്കുന്നുണ്ട്.
മന്ദാരത്തില്‍ അഞ്ച് വേഷപ്പകര്‍ച്ചകളാണ് ആസിഫിനുള്ളത്.
നായകന്റെ വിവിധ കാലഘട്ടങ്ങളിലൂടെയാണ് ചിത്രം പോകുന്നത്.
ജേക്കബ് ഗ്രിഗറി, ഭഗത് മാനുവല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തൃശൂര്‍, എറണാകുളം, വാഗമണ്‍, പോണ്ടിച്ചേരി, കൊല്‍ക്കത്ത എന്നിവിടങ്ങളിലായിരിക്കും മന്ദാരം ചിത്രീകരിക്കുന്നത്.