ഗുവാഹത്തി:അനധികൃത കല്‍ക്കരി ഖനിയില്‍ ജലപ്രവാഹത്തെ തുടര്‍ന്ന് കുടുങ്ങിയ 13 തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനായി നാവികസേന സംഘം നടത്തിയ തെരച്ചിലില്‍ 3 ഹെല്‍മറ്റുകള്‍ കണ്ടെത്തി. വെള്ളം വറ്റിക്കാനുള്ള ശക്തികൂടിയ 10 പമ്പുകള്‍ ഉള്‍പെടുള്ള ഉപകരങ്ങളുമായാണ് വ്യോമസേനയും നാവികസേനയും സ്ഥലത്ത് എത്തിയത്.
ഇന്നലെയാണ് അത്യാധുനിക യന്ത്രസംവിധാനങ്ങളുമായി വിശാഖപട്ടണത്തുനിന്നുള്ള സംഘം മേഘാലയയിലേക്ക് എത്തിയത്. അനധികൃത ഖനിയില്‍ തൊഴിലാളികള്‍ കുടുങ്ങി രണ്ടാഴ്ച പിന്നിടുമ്പോഴാണ് രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേനയും നാവികസേനയും എത്തിയത്. ഈ മാസം 13 നാണ് മേഘാലയിലെ ജയ്ന്തിയ പര്‍വത മേഖലയിലുള്ള അനധികൃത കല്‍ക്കരി ഖനിയില്‍ 15 തൊഴിലാളികള്‍ കുടുങ്ങിയത്.
സമീപത്തെ നദിയില്‍ നിന്ന് 320 അടി ആഴമുള്ള ഖനിയിലേക്ക് വെള്ളം ഇരച്ചെത്തിയതായിരുന്നു അപകടത്തിന് കാരണം. പ്രദേശവാസികള്‍ക്ക് പുറമേ അസം സ്വദേശികളും അപകടത്തില്‍പ്പെട്ടതായാണ് വിലയിരുത്തല്‍.