ബംഗളുരു: നടി മേഘ്‌നാ രാജും കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയും ബെംഗളൂരുവില്‍ വിവാഹിതരായി. കോറമംഗല സെയിന്റ് ആന്റണീസ് ഫ്രയറി പള്ളിയിലായിരുന്നു ചടങ്ങുകള്‍.’യക്ഷിയും ഞാനും’എന്ന വിനയന്‍ ചിത്രത്തിലൂടെ മലയാളത്തിലെത്തിയ മേഘ്‌നാരാജ് ‘ബ്യൂട്ടിഫുള്‍, മാഡ് ഡാഡ് ‘തുടങ്ങിയ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. നരേന്‍ നായകനായി എത്തിയ ‘ഹാലേലുയ്യ’യാണ് ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം.
കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. കന്നഡ നടന്‍ സുന്ദര്‍രാജിന്റെയും പ്രമീളയുടെയും മകളായ മേഘ്‌ന 2009ല്‍ തെലുങ്ക് സിനിമയിലൂടെയാണ് സിനിമാരംഗത്തെത്തിയത്.
വിവാഹത്തോടനുബന്ധിച്ച നടന്ന ഹല്‍ദി ചടങ്ങുകള്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. രണ്ട് മതാചാര പ്രകാരമായിരിക്കും വിവാഹമെന്ന് മേഘ്‌ന നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച ഹിന്ദു ആചാരപ്രകാരം ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ വിവാഹം നടക്കും.