തെന്നിന്ത്യന്‍ താരസുന്ദരി മേഘ്‌നാ രാജിന്റെ വിവാഹം മേയ് രണ്ടിന്

തെന്നിന്ത്യന്‍ താരസുന്ദരി മേഘ്‌ന രാജ് വിവാഹിതയാകുന്നു. കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയാണ് വരന്‍. പത്തുവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകാന്‍ പോകുന്നത്.

ഹിന്ദു ആചാരപ്രകാരം ബംഗളൂരുവില്‍ വെച്ച് മേയ് രണ്ടിനാണ് വിവാഹമെന്ന് താരത്തിന്റെ ബന്ധുക്കള്‍ അറിയിച്ചു. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നേരത്തെ നടന്നിരുന്നു. ആട്ടഗര എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.

വിനയന്‍ സംവിധാനം ചെയ്ത ‘യക്ഷിയും ഞാനും’ എന്ന ചിത്രത്തിലൂടെയാണ് മേഘ്‌ന മലയാളത്തിലെത്തിയത്. തുടര്‍ന്ന് ഓഗസ്റ്റ് 15, രഘുവിന്റെ സ്വന്തം റസിയ, ബ്യൂട്ടിഫുള്‍, റെഡ് വൈന്‍, മെമ്മറീസ് തുടങ്ങിയ മലയാള ചിത്രങ്ങളിലും താരം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Top