നടി മേഘ്നരാജ് പുനര്‍വിവാഹിതയാകുന്നുവെന്ന് സാമൂഹികമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണത്തിനെതിരെ കന്നട നടനും ബിഗ് ബോസ് താരവുമായ പ്രഥം. പ്രഥമും മേഘ്നയും വിവാഹിതരാകുന്നുവെന്ന തരത്തിലായിരുന്നു പ്രചാരണം. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് തൊട്ടുപിന്നാലെയാണ് പുനര്‍വിവാഹവാര്‍ത്ത പുറത്തുവന്നത്.
വാര്‍ത്തകളും പ്രചാരണങ്ങളും അതിരു കടന്നപ്പോള്‍ പ്രതികരണവുമായി പ്രഥം തന്നെ രംഗത്തെത്തി. ‘ആദ്യമൊക്കെ ഇതിനെ അവഗണിക്കുകയാണ് ചെയ്തത്. പക്ഷേ ഇപ്പോള്‍ 2.70 ലക്ഷത്തിലധികം പേരാണ് ഈ വിഡിയോ കണ്ടത്. പണത്തിനും കാഴ്ചക്കാര്‍ക്കും വേണ്ടി ചില ചാനലുകള്‍ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികളെ നിയമപരമായി തന്നെ നേരിടാനാണ് പോകുന്നത്’. ഇത്തരം വിഡിയോകള്‍ നീക്കം ചെയ്യിപ്പിച്ച് മറ്റ് ചാനലുകള്‍ക്ക് കൂടി ഒരു പാഠമാകേണ്ട സ്ഥിതിയാണ്.’- പ്രഥം വ്യക്തമാക്കുന്നു.
കന്നട നടന്‍ ചിരഞ്ജീവി സര്‍ജയായിരുന്നു മേഘ്നയുടെ ഭര്‍ത്താവ്. ഹൃദയാഘാതത്തെ തുടര്‍ന്ന് 2020 ജൂണ്‍ 7 നായിരുന്നു ചിരഞ്ജീവിയുടെ മരണം. ചിരഞ്ജീവി മരിക്കുമ്പോള്‍ മേഘ്ന ഗര്‍ഭിണിയായിരുന്നു. 2020 ഒക്ടോബറില്‍ മേഘ്നയ്ക്ക് ആണ്‍കുഞ്ഞു ജനിച്ചു.