ശ്രീനഗര്‍: കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ പാക്കിസ്ഥാനുമായി ചര്‍ച്ചയാണ് ഏക വഴിയെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. പാക്കിസ്ഥാനുമായി ചര്‍ച്ചയുണ്ടാവണമെന്ന് ബിജെപിയോട് വീണ്ടും ആവശ്യപ്പെടുകയാണെന്നും അവര്‍ പറഞ്ഞു.
കശ്മീര്‍ ഒരു രാഷ്ട്രീയ പ്രശ്‌നമാണെന്നും, ഗവര്‍ണര്‍ ഭരണത്തിലാണോ അതോ അല്ലയോ എന്നതിനു പ്രധാന്യമില്ല, സംസ്ഥാനത്തിന്റെ ക്രമസമാധാന നില പുനസ്ഥാപിക്കുകയാണ് അടിയന്തരമായി വേണ്ടതെന്നും മെഹബൂബ മുഫ്തി ചൂണ്ടിക്കാട്ടി.
മാത്രമല്ല, പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വിശ്വാസമാണ്. പ്രശ്‌ന പരിഹാരത്തിന് ഏക വഴി ചര്‍ച്ച മാത്രമാണ്. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും മെഹബൂബ കൂട്ടിച്ചേര്‍ത്തു.