അമ്മയെ സുരക്ഷിതയാക്കേണ്ട ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിന്, ആഞ്ഞടിച്ച് ഇല്‍തിജ മുഫ്തി

ന്യൂഡല്‍ഹി: അമ്മയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി രംഗത്ത്. കഠിനമായ തണുപ്പാണ് വരാനിരിക്കുന്നതെന്നും അമ്മയ്ക്ക് തണുപ്പ് അധികമായാല്‍ പ്രശ്‌നമാണെന്നും ഇല്‍ജിത പറഞ്ഞു.

നേരത്തേയും ഈ ആവശ്യം മുന്‍ നിര്‍ത്തി ഇല്‍തിജ മുഫ്തി ശ്രീനഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് കത്തെഴുതിയിരുന്നു. എന്നാല്‍ യാതൊരു മറപടിയും വരാത്തതിനാല്‍ ആവശ്യവുമായി യുവതി വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്. മാത്രമല്ല അമ്മക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മുഴുവന്‍ ഉത്തരവാദിത്തവും കേന്ദ്ര സര്‍ക്കാറിനാകുമെന്നും ഇല്‍തിജ മുഫ്തി ട്വീറ്റില്‍ വ്യക്തമാക്കി.

ഓഗസ്റ്റ് മുതല്‍ ജമ്മു കശ്മീരിന്റെ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി ജയിലിലാണ്. ഡോക്ടര്‍ നടത്തിയ പരിശോധയില്‍ അവരുടെ ആരോഗ്യനില മോശമാണെന്ന് പറഞ്ഞിരുന്നു. രക്തത്തില്‍ ഹീമോഗ്ലോബിനും കാല്‍സ്യവും കുറവാണ്. ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലത്ത് തണുപ്പിനെ അതിജീവിക്കാനുള്ള സൗകര്യമില്ല. മറ്റൊരു സ്ഥലത്തേക്ക് അവരെ മാറ്റാന്‍ അപേക്ഷിക്കുകയാണെന്നും ഇല്‍തിജ മുഫ്തി പറഞ്ഞു.

Top