ജമ്മു കശ്മീര്‍ : മോദിയെ വിശ്വസിച്ചാണ് സഖ്യം രൂപീകരിച്ചതെന്ന് മെഹബൂബ മുഫ്തി. ഒരു പാര്‍ട്ടിയുമായും ഇനി സഖ്യത്തിനില്ലെന്നും അവര്‍ അറിയിച്ചു.
ജമ്മു കശ്മീരില്‍ ബി.ജെ.പി-പി.ഡി.പി സഖ്യം വേര്‍പിരിഞ്ഞതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മെഹബൂബ മുഫ്തി. പി.ഡി.പിയുമായുള്ള സഖ്യം അവസാനിപ്പിച്ചതോടെ മുഖ്യമന്ത്രി സ്ഥാനം മെഹബൂബ മുഫ്തി രാജിവെച്ചിരുന്നു. ബിജെപി മന്ത്രിമാരും ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി.
ജമ്മു കാശ്മീരില്‍ പിഡിപിയുമായുള്ള സഖ്യം തുടരുകയെന്നത് നേതൃത്വത്തെ സംബന്ധിച്ച് അസാധ്യമായിരിക്കുകയാണെന്ന് സൂചിപ്പിച്ചാണ് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് ബിജെപി പിന്മാറുന്ന തീരുമാനം പ്രഖ്യാപിച്ചത്.
ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പിഡിപിയുമായുള്ള സഖ്യം അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചത്.