ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരമാവധി സംയമനം പാലിക്കാന്‍ സേനയ്ക്ക് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി നിര്‍ദേശം നല്‍കി.
ശനിയാഴ്ച ബിഎസ്എഫ് നടത്തിയ വെടിവയ്പ്പില്‍ പ്രദേശവാസി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വിഘടനവാദികള്‍ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.
സ്വയരക്ഷയ്ക്കായി ബിഎസ്എഫ് ആകാശത്തേയ്ക്ക് വെടിവച്ചപ്പോഴാണ് യുവാവ് കൊല്ലപ്പെട്ടത് എന്നാണ് ബിഎസ്എഫ് നല്‍കുന്ന വിശദീകരണം.
പ്രതിഷേധക്കാര്‍ ബിഎസ്എഫിന്റെ ആയുധങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുകയും വലിയ രീതിയില്‍ കല്ലേറ് നടത്തുകയും ചെയ്തിരുന്നുവെന്നും ബിഎസ്എഫ് അറിയിച്ചു. ബദ്മാലൂവില്‍ ഉണ്ടായ വെടിവയ്പ്പിലാണ് സജാദ് ഹസന്‍ എന്ന യുവാവ് മരിച്ചത്.