കാശ്മീരിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ ഏകപോംവഴി ഇന്ത്യ-പാക് ചര്‍ച്ചയെന്ന് മെഹബൂബ

mehbooba-mufti.jpg.image.784.410 (1)

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാനുള്ള ഏകപ്രതിവിധി ഇന്ത്യ- പാക് ചര്‍ച്ച മാത്രമാണ് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. മുന്‍ മുഖ്യമന്ത്രിയും പിതാവുമായ മുഫ്തി മുഹമ്മദ് സെയ്ദിന്റെ രണ്ടാം ചരമവാര്‍ഷികാചരണ വേളയില്‍ സംസാരിക്കവെയായിരുന്നു മെഹബൂബയുടെ അഭിപ്രായ പ്രകടനം.

ഇപ്പോള്‍ നടക്കുന്ന അക്രമങ്ങള്‍ കാശ്മീരിലെ ജനങ്ങളെ കൊന്നൊടുക്കാന്‍ മാത്രമേ ഉതകൂ. ജനങ്ങള്‍ ഒന്നുകില്‍ ഭീകരരുടെ കൈയ്യാല്‍ അല്ലെങ്കില്‍ പോലീസുകാരാല്‍ കൊല്ലപ്പെടുന്നു. ഇത്തരം രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ചര്‍ച്ചകള്‍ പുനഃരാരംഭിക്കുന്നതു മാത്രമാണ് പ്രതിവിധിയെന്നും മെഹബൂബ പറഞ്ഞു.

കാശ്മീരിലെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കാന്‍ പിഡിപി കഠിന പരിശ്രമം നടത്തുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Top