ശ്രീനഗര്‍: ജമ്മു-കാശ്മീരില്‍ സൈന്യത്തിന് നേര്‍ക്ക് കല്ലെറിഞ്ഞ യുവാക്കളെ വെടിവെച്ച് കൊലപ്പെടുത്തിയ ആര്‍മി മേജര്‍ക്കും, അദ്ദേഹത്തിന്റെ യൂണിറ്റിനുമെതിരെ കൊലക്കേസ് രജിസ്റ്റര്‍ ചെയ്തു. അസംബ്ലയില്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു നടപടി. എന്നാല്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമനുമായി സംസാരിച്ചതിനു ശേഷം മാത്രമേ സൈന്യത്തിനെതിരെ നടപടിയെടുക്കുകയുള്ളൂവെന്ന് മുഖ്യമന്തി മെഹബൂബ മുഫ്തി നിയമസഭയില്‍ അറിയിച്ചു.
വെടിവയ്പുണ്ടായതിനു തൊട്ടുപിന്നാലെ താന്‍ നിര്‍മല സീതാരാമനുമായി സംസാരിച്ചതായും, സൈന്യത്തിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായെങ്കില്‍ നടപടിയുണ്ടാവുമെന്ന് പ്രതിരോധമന്ത്രി അറിയിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
ശനിയാഴ്ച വൈകുന്നേരം ഷോപ്പിയാനില്‍ ജവൈദ് അഹമ്മദ് ഭട്ട് (20), സുഹൈല്‍ ജാവിദ് ലോണ്‍ (24) എന്നിവരാണ് സൈന്യത്തിന്റെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്. സൈന്യത്തിന്റെ വാഹനവ്യൂഹത്തിനു നേര്‍ക്ക് കല്ലെറിഞ്ഞതിനെ തുടര്‍ന്നായിരുന്നു വെടിവയ്പുണ്ടായത്.