ശ്രീനഗര്‍: ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തിക്കെതിരെ രാജ്യദ്രാഹക്കുറ്റം ചുമത്തണമെന്ന് ബിജെപി ഘടകം. കാഷ്മീരിന്റെ ദേശീയ പതാക പുനസ്ഥാപിച്ചാല്‍ പിന്നെ ഒരിക്കലും ത്രിവര്‍ണപതാക ഉയര്‍ത്തില്ലെന്ന മെഹ്ബൂബയുടെ പരാമര്‍ശത്തിനെതിരെയാണ് ബിജെപി രംഗത്തെത്തിയത്.
കാശമീരില്‍ ഒരു ശക്തിക്കും സംസ്ഥാനത്തിന്റെ പതാക ഉയര്‍ത്താനോ ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കാനോ സാധിക്കില്ലെന്ന് ബിജെപി പറഞ്ഞു. മെഹ്ബൂബയുടെ പരാമര്‍ശത്തിനെതിരെ അവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസെടുത്ത് അവരെ തടവിലാക്കണമെന്ന് ജമ്മുകാശ്മീര്‍ ബിജെപി പ്രസിഡന്റ് രവീന്ദര്‍ റൈന, ഗവര്‍ണര്‍ മനോജ് സിന്‍ഹയോട് ആവശ്യപ്പെട്ടു.
കാശ്മീരി നേതാക്കള്‍ക്ക് ഇന്ത്യ സുരക്ഷിതമല്ലെന്ന് തോന്നുന്നുണ്ടെങ്കില്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്നും മെഹ്ബൂബ രാഷ്ട്രീയ നീക്കങ്ങളുമായി മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും രവീന്ദര്‍ റൈന ഭീഷണിപ്പെടുത്തി.
ജമ്മു കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പ്രകാരം പതാകയും പ്രത്യേക പദവിയും പുനസ്ഥാപിക്കുന്നത് വരെ ദേശീയ പതാക ഉയര്‍ത്തുകയില്ലെന്നാണ് മെഹബൂബ മുഫ്തി പറഞ്ഞത്. ഞങ്ങള്‍ കശ്മീരിനെ കൈയൊഴിഞ്ഞെന്ന് കരുതുന്നവര്‍ക്ക് തെറ്റിപ്പോയെന്നും മുഫ്തി പറഞ്ഞു.