കശ്മീര്‍: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി തുടര്‍ച്ചയായി ആറാം തവണയും ഭരണ കക്ഷിയായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ന് നടന്ന തിരഞ്ഞെടുപ്പില്‍ എതിരാളികളില്ലാതെയാണ് മുഫ്തി പ്രസിഡന്റായി വിജയിച്ചത്.
നിയമ ബിരുദധാരിയായ മെഹ്ബൂബ മുഫ്തി 1996ലാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്.
2016-ല്‍ പിതാവിന്റെ മരണ ശേഷം അവര്‍ കശ്മീര്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റു.
2016 ഏപ്രില്‍ നാലിനാണ് കശ്മീരിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി മെഹ്ബൂബ മുഫ്തി അധികാരമേറ്റത്.