മുമ്പ് ചെന്നൈയിന്‍ എഫ് സിയുടെ ക്യാപ്റ്റന്‍ ആംബാന്‍ഡ് അണിഞ്ഞിരുന്ന മെഹ്‌റാജുദ്ദീന്‍ വാദു ഐ എസ് എല്‍ ക്ലബായ പൂനെ സിറ്റിയുടെ അണ്ടര്‍ 18 ടീമിന്റെ പരിശീലകനായി ചുമതലയേറ്റു.
കാശ്മീര്‍ സ്വദേശിയായ വാദൂ വിങ് ബാക്കായും സെന്റര്‍ ബാക്കായും ഇന്ത്യന്‍ ഫുട്‌ബോളില്‍ തിളങ്ങിയ താരമാണ്. കഴിഞ്ഞ സീസണില്‍ മുംബൈ സിറ്റിയുടെ കൂടെ ആയിരുന്നു. എന്നാല്‍ സീസണ്‍ അവസാനം ഫുട്‌ബോളില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മുമ്പ് പൂനെ സിറ്റിക്കു വേണ്ടി ഐ എസ് എല്ലില്‍ കളിച്ചിട്ടുള്ള വാദുവിന് ഇത് ക്ലബിലേക്കുള്ള മടക്കം കൂടിയാണ്.