ന്യൂഡല്‍ഹി: പിഎന്‍ബി തട്ടിപ്പു കേസിലെ പ്രധാന പ്രതിയും വജ്രവ്യാപാരിയുമായ നീരവ് മോദിയുടെ 637 കോടി രൂപയുടെ വസ്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. നാലു രാജ്യങ്ങളിലുള്ള വസ്തുവകകളാണ് കണ്ടുകെട്ടിയിരിക്കുന്നത്.
സ്ഥലങ്ങള്‍, ആഭരണങ്ങള്‍, ഫ്‌ളാറ്റുകള്‍, ബാങ്ക് ബാലന്‍സ് എന്നിവയാണ് പിടിച്ചെടുത്തിരിക്കുന്നതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ഉദ്യോഗസ്ഥര്‍ പറഞ്ഞു. ന്യൂയോര്‍ക്കിലെയും ലണ്ടനിലെയും വീടുകളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. വജ്രവ്യാപാരിയായ നീരവ് മോദിയും അമ്മാവന്‍ മെഹൂല്‍ ചോക്‌സിയും പഞ്ചാബ് നാഷണല്‍ ബാങ്കിനെ പറ്റിച്ച് 13,000 കോടി രൂപയോളമാണ് തട്ടിയെടുത്തത്.