പണം തിരിച്ചടക്കാന്‍ തയ്യാറാണ്; മുംബൈ കോടതിയെ അറിയിച്ച് മെഹുല്‍ ചോസ്‌കി

മുംബൈ: ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത പണം തിരിച്ചടക്കാന്‍ തയ്യാറാണെന്ന് മെഹുല്‍ ചോസ്‌കി മുംബൈ കോടതിയെ അറിയിച്ചു.

തന്റെ കമ്പനിയായ ഗീതാഞ്ജലിക്കു പിരിഞ്ഞു കിട്ടാനുള്ള എണ്ണായിരം കോടി രൂപ തിരികെ ലഭിച്ചാല്‍ ഉടന്‍ തന്നെ ബാങ്കുകളിലെ കടം തീര്‍ക്കാന്‍ സാധിക്കുമെന്നാണ് ചോസ്‌കി അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന മുംബൈയിലെ പ്രത്യേക കോടതിയില്‍ ചോസ്‌കിയുടെ അഭിഭാഷകര്‍ ഇക്കാര്യം അറിയിക്കുകയായിരുന്നു. ആന്റിഗ്വയില്‍ കഴിയുന്ന തന്നെ വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതി നടപടികളില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നും മെഹുല്‍ ചോസ്‌കി ആവശ്യപ്പെട്ടിട്ടുണ്ട്.

Top