വെസ്റ്റ് വിര്‍ജീനിയ: ഫേസ്ബക്ക് പോസ്റ്റിലൂടെ മിഷേല്‍ ഒബാമയെ ഹീലിട്ട കുരങ്ങിയെന്ന് വിളിച്ച വിവാദം സൃഷ്ടിച്ച പമേല ടെയ്‌ലറെ ജോലിയില്‍ നിന്നും പുറത്താക്കി.
വെസ്റ്റ് വിര്‍ജിനിയയിലെ ജീവകാരുണ്യ ഏജന്‍സിയായ ക്ലെയ് കൗണ്‍ടി ഡെവലപ്മന്റ് കോര്‍പറേഷന്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്നാണ് പമേലയെ നീക്കംചെയ്തത്.
നവംബറില്‍ ഡയറക്ടര്‍ സഥാനത്തുനിന്ന് പമേല രാജി വച്ചെങ്കിലും തല്‍സ്ഥാനത്തേക്ക് വീണ്ടും നിയോഗിക്കപ്പെടുകയായിരുന്നു.
വംശീയവിരുദ്ധനയങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥരായതിനാല്‍ പമേലയെ പുറത്താക്കുകയാണെന്നാണ് അധികൃതരുടെ വിശദീകരണം.
പ്രസിഡന്റ് ഇലക്ഷനില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതുമായി ബന്ധപ്പെട്ട് പമേല ഇട്ട പോസ്റ്റിലാണ് മിഷേലിനു നേരെ വംശീയ വിദ്വേഷം പൂണ്ട വാക്കുകള്‍ പ്രയോഗിച്ചത്.
‘ആഭിജാത്യവും മഹത്വവുമുള്ള സുന്ദരിയായ ഒരു പ്രഥമ വനിതയെ വൈറ്റ് ഹൗസിന് തിരികെ ലഭിച്ചത് ആശ്വാസകരമാണെന്നും ഹീലിട്ട കുരങ്ങിയെ കണ്ടു താന്‍ മടുത്തു’ എന്നുമായിരുന്നു ഫേസ്ബുക്കില്‍ ട്രംപിന്റെ വിജയത്തെ സ്വാഗതം ചെയ്ത് കൊണ്ട് പമേല പോസ്റ്റ്.
പമേലയുടെ പോസ്റ്റിനെ അഭിനന്ദിച്ചു കൊണ്ട് ‘നിങ്ങള്‍ എന്റെ ഒരു ദിവസം സഫലമാക്കി’ എന്ന് മറുപടി കമന്റിട്ട ക്ലെയ് മേയര്‍ക്ക് തന്റെ സ്ഥാനം നവംബറില്‍ തന്നെ രാജിവെക്കേണ്ടിവന്നിരുന്നു.