melania nudged husband donald trump during national anthem

വാഷിങ്ടണ്‍: അമേരിക്കന്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ വലതുകൈ നെഞ്ചോടു ചേര്‍ത്തുപിടിക്കാന്‍ മറന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രഥമ വനിത തട്ടി ഓര്‍മിപ്പിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.

വൈറ്റ് ഹൗസില്‍ പരമ്പരാഗതമായി നടത്തുന്ന ഈസ്റ്റര്‍ ആഘോഷങ്ങളില്‍ അതിഥികളെ സ്വാഗതം ചെയ്യുന്ന ചടങ്ങിലായിരുന്നു സംഭവം.

ട്രംപും മെലാനിയ ട്രംപും മകന്‍ ബാരന്‍ ട്രംപുമാണ് ചടങ്ങിനെത്തിയത്. ദേശീയഗാനം ആലപിക്കാന്‍ തുടങ്ങുമ്പോള്‍ ട്രംപ് കൈയുയര്‍ത്തി നെഞ്ചില്‍ വെക്കാന്‍ മറന്നു നില്‍ക്കുകയായിരുന്നു. എന്നാല്‍ സേളാവേനിയക്കാരിയായ മെലാനിയയും ബാരനും പരമ്പരാഗത രീതിയില്‍ ബഹുമാനം പ്രകടിപ്പിക്കുന്നതിന് ഹൃദയത്തോട് വലതു കൈ ചേര്‍ത്തുവെക്കുകയും ചെയ്തു.യഥാര്‍ഥ അമേരിക്കന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ട്രംപിനെ മെലാനിയയാണ് കൈയ്യില്‍ തട്ടി ദേശീയഗാനത്തെ ആദരിക്കാന്‍ ഓര്‍മിപ്പിച്ചത്.

ഇതിനെത്തുടര്‍ന്ന് പ്രസിഡന്റായിട്ടും രാജ്യത്തെ സാധാരണ പൗരന്‍മാരുടെ പെരുമാറ്റച്ചട്ടം പോലും ട്രംപ് പാലിക്കുന്നില്ലെന്ന വിമര്‍ശനമുയരുന്നുണ്ട്.

Top