വാര്‍ത്തകളില്‍ നിറഞ്ഞ് മെലാനിയയുടെ ഫ്‌ലോറല്‍ ജാക്കറ്റ്, വില കേട്ടാല്‍ ഞെട്ടും

ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതു മുതല്‍ തന്നെ അദ്ദേഹത്തിന്റെ ഭാര്യ മെലാനിയയുടെ ട്വീറ്റുകളും പരാമര്‍ശങ്ങളും വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.ഇപ്പോഴിതാ മെലാനിയയുടെ ഫ്‌ലോറല്‍ ജാക്കറ്റും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.

ഇറ്റലി സന്ദര്‍ശനത്തിനിടെ മെലാനിയ ധരിച്ച ടോച്ചേ ആന്‍ഡ് ഗബാന ഡിസൈന്‍ ചെയ്ത ഫ്‌ലോറല്‍ ജാക്കറ്റിന്റെ വില കേട്ടാല്‍ ഞെട്ടും, 51,000 അമേരിക്കന്‍ ഡോളര്‍ അതായത് ഏകദേശം 32 ലക്ഷം ഇന്ത്യന്‍ രൂപ.

വിലയില്‍ മാത്രമല്ല ഭംഗിയിലും കേമനാണ് ജാക്കറ്റ്. വ്യത്യസ്തനിറങ്ങളിലുള്ള പൂക്കള്‍ തുന്നിപ്പിടിപ്പിച്ചതാണ് ഈ ജാക്കറ്റ്.

Top