melbourne attack was not a racist attack says father tomy mathew

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ വൈദികന്‍ ആക്രമിക്കപ്പെട്ടത് വംശീയ വിദ്വേഷം കാരണമല്ലെന്ന് ആക്രമിക്കപ്പെട്ട ഫാദര്‍ ടോമി മാത്യു കളത്തൂര്‍.

ഇറ്റലിക്കാരന്‍ തന്നെ ആക്രമിച്ചത് ഒരാഴ്ച മുമ്പ് വന്ന് തന്നെ ഭീഷണിപ്പെടുത്തിയ ശേഷമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഫോക്‌നര്‍ പള്ളി വികാരിയായ ഫാദര്‍ ടോമിക്ക് കഴിഞ്ഞ ഞായറാഴ്ച തോളിന് കുത്തേറ്റിരുന്നു. ഫാദര്‍ ടോമി ഇപ്പോള്‍ വടക്കന്‍ മെല്‍ബണിലെ ഒരു ബന്ധുവിന്റെ വീട്ടില്‍ വിശ്രമത്തിലാണ്.

മാര്‍ച്ച് 12നാണ് ഇറ്റാലിയന്‍ വംശജനായ ഏഞ്ചലോ തന്നെ ആദ്യം ഭീഷണിപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യക്കാരന് എങ്ങനെ ക്രിസ്ത്യാനിയാവാന്‍ കഴിയുമെന്നായിരുന്നു ചോദ്യം. കുര്‍ബാന അര്‍പ്പിക്കരുതെന്നും പറഞ്ഞു. അന്ന് ഇറ്റലിക്കാരന്‍ തന്നെയായ ഒരു ഇടവകാംഗമാണ് അക്രമിയെ പിന്തരിപ്പിച്ചു വിട്ടത്.

കഴിഞ്ഞ ഞായറാഴ്ച കുര്‍ബാനയ്ക്ക് തൊട്ടുമുമ്പ് ഏഞ്ചലോ വീണ്ടും എത്തി. സംസാരിക്കണമെന്നു പറഞ്ഞു. കുര്‍ബാനയ്ക്കു ശേഷമാവാമെന്നു പറഞ്ഞപ്പോള്‍ പിന്നില്‍ ഒളിപ്പിച്ച കത്തിയെടുത്ത് കുത്തി. പെട്ടെന്ന് ഞെട്ടിമാറിയതിനാല്‍ തോളിനാണ് മുറിവേറ്റതെന്നും അക്രമി മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നും ഫാ. ടോമി പറഞ്ഞു.

ഒരിക്കലും വംശീയവിദ്വേഷം അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത നാടാണ് ഓസ്‌ട്രേലിയ. ഫോക്‌നര്‍ ഇടവകയില്‍ 16 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അംഗങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

Top