മെല്‍ബണ്‍: പ്രളയബാധിതര്‍ക്ക് സഹായമെത്തിക്കാനായി മെല്‍ബണിലെ വില്‍സില്‍ നിന്നുള്ള എം.പിയും, ലേബര്‍ പാര്‍ട്ടി നേതാവുമായ പീറ്റര്‍ ഖലീല്‍. കേരളത്തിലേക്ക് സഹായമെത്തിക്കുന്നതിനായി ഇന്ത്യന്‍ സര്‍ക്കാരിനാവശ്യമായ എല്ലാ പിന്തുണയും ഓസ്‌ട്രേലിയയുടെ ഭാഗത്തുനിന്നുമുണ്ടാകണമെന്ന ആവശ്യം അറിയിച്ചുകൊണ്ട് ലേബര്‍ പാര്‍ട്ടി നേതാക്കളുമായി ചേര്‍ന്ന് ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രിയ്ക്ക് കത്തെഴുതിയതായാണ് ഖലീലിന്റെ ഫേസ്ബുക്ക് പേജിലെ കുറിപ്പില്‍ പറയുന്നത്.
‘ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കേരളത്തിലുണ്ടായിട്ടുള്ള പ്രളയം വലിയ ദുരന്തമാണ് ഉണ്ടാക്കിയിട്ടുള്ളത്. 350 പേര്‍ മരിക്കുകയും എട്ടു ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരികയും ചെയ്തു. എന്റെ ഇന്ത്യന്‍ ഓസ്‌ട്രേലിയന്‍ സുഹൃത്തുക്കളുടെ, പ്രത്യേകിച്ച് കേരളത്തില്‍ കുടുംബവും ബന്ധുക്കളുമുള്ളവരുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു.’ ഖലീലിന്റെ കുറിപ്പില്‍ പറയുന്നു.
കേരളത്തിലെ സുഹൃത്തുക്കളെ സഹായിക്കാന്‍ ഫലപ്രദമായ നീക്കങ്ങള്‍ നടത്തുന്ന ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിനന്ദിക്കുന്നതോടൊപ്പം, ദുരിതബാധിതരെ സഹായിക്കാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനോട് ലേബര്‍ പാര്‍ട്ടി ആവശ്യപ്പെടുന്നതായും കത്തിലുണ്ട്. ഇന്ത്യയ്ക്കകത്തു നിന്നു തന്നെ കേരളത്തിനെതിരെ വിദ്വേഷം പരത്തുന്നവര്‍ ഈ ദുരന്തത്തിന്റെ സമയത്തും സജീവമാണെന്നിരിക്കേ ഖലീലിന്റെ നീക്കം പ്രശംസാര്‍ഹമാണെന്ന് കുറിപ്പു പങ്കുവച്ചുകൊണ്ട് ഓസ്‌ട്രേലിയന്‍ മലയാളിയായ ഹിയാസ് വെളിയന്‍കോടും ഫേസ്ബുക്കില്‍ കുറിച്ചു.