മികച്ച സിനിമക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ച മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് എല്ലായിടത്ത് നിന്നും അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. ചിത്രത്തെ മലയാളത്തിന്റെ ബാഹുബലിയെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാമെന്ന് ജൂറി അംഗം സന്ദീപ് പാമ്പള്ളി.
”വളരെ നല്ല സിനിമയാണ്. കോമേഷ്യലി 101 ശതമാനം ജനങ്ങളെ എന്റര്‍ട്ടെയിന്‍ ചെയ്യുന്ന വളരെ കലാ മൂല്യമുള്ള നല്ല സിനിമയാണ്. ദേശീയ അവാര്‍ഡ് നിര്‍ണയത്തില്‍ മലയാളം ഉള്‍പ്പെടെ ഭാഷാ ചിത്രങ്ങള്‍ പരിഗണിച്ച സൗത്ത് വണ്‍ ജൂറിയിലായിരുന്നു സംവിധായകന്‍ സന്ദീപ് പാമ്പള്ളി. സ്പെഷ്യല്‍ ഇഫക്ട്സ് കാറ്റഗറിയില്‍ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശനും മരക്കാറിലൂടെ ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.
മോഹന്‍ലാലിനൊപ്പം അര്‍ജുന്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ് എന്നിവരും മരക്കാറിലുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. മെയ് പതിമൂന്നിനാണ് മരക്കാറുടെ റിലീസ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ റോയ് സി ജെ എന്നിവരാണ് മരക്കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. തിരുനാവുക്കരശ് ആണ് മരക്കാറിന്റെ ക്യാമറ.