പാലക്കാട്: പാലക്കാട് പള്ളത്തേരിയില്‍ യുവാവ് തൂങ്ങിമരിച്ചത് പൊലീസ് ഭീഷണി മൂലമെന്ന് ബന്ധുക്കളും നാട്ടുകാരും. കെ എസ് ആര് ടി സി ബസിന് കല്ലെറിഞ്ഞ കേസില്‍ പ്രതിയായ സന്തോഷിനോട് പൊലീസ് പണം അടയ്ക്കാന്‍ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി ബന്ധുക്കള്‍ ആരോപിക്കുന്നു.
പാലക്കാട് കസബ സ്റ്റേഷന് എ എസ് ഐ ഭീഷണിപ്പെടുത്തി എന്നാണ് പരാതി. സംഭവത്തെ തുടര്‍ന്ന് പാലക്കാട് പൊള്ളാച്ചി പാതയില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.