ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പാകിസ്ഥാനെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. മെഡല്‍ പട്ടികയില്‍ ഇന്ത്യ എട്ടാം സ്ഥാനത്താണ് ഇപ്പോള്‍. 15 സ്വര്‍ണ്ണവും 24 വെള്ളിയും 30 വെങ്കലവുമാണ് ഇത് വരെ ഇന്ത്യ നേടിയത്.
ഏഷ്യന്‍ ഗെയിംസില്‍ സ്വാഷില്‍ ഇന്ത്യയ്ക്ക് വെള്ളി നേടിയിരുന്നു. ടീമിനത്തിലെ ഫൈനലില്‍ ഹോങ്കോങ്ങിനോടാണ് ഇന്ത്യ തോറ്റത്. മലയാളികളായ ദീപിക പള്ളിക്കലും സുനേന കുരുവിളയും ഉള്‍പ്പെട്ട ടീമാണ് മത്സരിച്ചത്.
ചരിത്രത്തിലാദ്യമായി ഏഷ്യന്‍ ഗെയിംസില്‍ അവതരിപ്പിച്ച ബ്രിജില്‍ (ചീട്ടുകളി) പ്രണബ് ബര്‍ധന്‍, ശിഭ്‌നാഥ് സര്‍കാര്‍ എന്നിവരുള്‍പ്പെട്ട സഖ്യമാണ് സ്വര്‍ണം നേടിയത്. നേരത്തെ പുരുഷവിഭാഗം, മിക്‌സ്ഡ് ഡബിള്‍സ് എന്നിവയില്‍ വെങ്കലവും നേടിയതോടെ ബ്രിജില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ഒരു സ്വര്‍ണവും രണ്ടു വെങ്കലവും ഉള്‍പ്പെടെ മൂന്നായി ഉയര്‍ന്നു.