ന്യൂഡല്‍ഹി:പ്രാധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും പിന്തുണ പ്രഖ്യാപിച്ച് ചലച്ചിത്ര താരങ്ങളുടെ കൂട്ടായ്മ. മലയാളത്തില്‍ നിന്നുള്ള താരങ്ങളും ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ പങ്കെടുത്തു.
വിവിധ ഭാഷകളില്‍ നിന്നുള്ള താരങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ മലയാള സിനിമയില്‍ നിന്ന് നടന് എം.ആര് ഗോപകുമാര്‍, നടിമാരായ മേനക, ജലജ എന്നിവരാണ് പങ്കെടുത്തുത്.
എന്തുകൊണ്ട് ബിജെപിയെ പിന്തുണയ്ക്കുന്നു എന്ന ചോദ്യത്തിന് ഗോപകുമാറിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘രാജ്യത്തിന്റെ കാവല്‍ക്കാരായി നില്‍ക്കുന്നയാളെ സപ്പോര്‍ട്ട് ചെയ്യുക എന്നുള്ളത് നമ്മുടെ ധാര്‍മ്മിക കടമയാണ്. ആ കടമ ഞാന്‍ നിറവേറ്റുന്നു’ എന്നായിരുന്നു.
യഥാര്‍ത്ഥ ഹീറോ പ്രാധാനമന്ത്രി നരേന്ദ്ര മോദി ആണെന്നാണ് മേനകയുടെ പറയുന്നത്. ഇത്തവണയും മോദി തന്നെ അധികാരത്തില്‍ വരുമെന്ന പ്രതീക്ഷയാണ് താരങ്ങള്‍ പങ്കുവച്ചത്.
ഹിന്ദി നടന് ഗജേന്ദ്ര ചൗഹാന്, റെസ്ലിംഗ് താരം ഗ്രേറ്റ് ഖാലി തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.