ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബഹേരിയില്‍ നടന്ന പൊതുയോഗത്തിനിടെ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെ കേന്ദ്ര വനിതാ, ശിശുവികസന മന്ത്രി മേനക ഗാന്ധി കയ്യോടെ പിടികൂടി പരസ്യമായി ശകാരിച്ചു. കൈക്കൂലി വാങ്ങുന്നത് നല്ലതായി തോന്നുന്നുണ്ടോയെന്നും അങ്ങനെയെങ്കില്‍ അത് നെറികേടാണെന്നും മന്ത്രി പൊതുയോഗത്തിനിടെ തുറന്നടിച്ചു.
നിങ്ങള്‍ കൈക്കൂലി വാങ്ങി തടിച്ചുകൊഴുക്കുകയാണെന്നും അതിലൂടെ കാര്യപ്രാപ്തി നേടിയെന്ന് കരുതുകയാണെന്നും മനുഷ്യര്‍ പണത്തെ ആശ്രയിച്ചല്ല, പരസ്പരസ്പര ബഹുമാനത്തിലൂടെയാണ് നിലനില്‍ക്കേണ്ടതെന്നും മേനക പറഞ്ഞു. യോഗത്തിനെത്തിയ ജനങ്ങളാണ് ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയത്.