കങ്കണ ചിത്രം ‘മെന്റല്‍ ഹേ ക്യാ’ ; റിലീസ് തിയതി ജൂലൈ 26ലേക്ക് മാറ്റി

ങ്കണ റണാവത്തും രാജ് കുമാര്‍ റാവുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘മെന്റല്‍ ഹേ ക്യാ’ ചിത്രത്തിന്റെ റിലീസ് തിയതി മാറ്റി. ചിത്രം ജൂണ്‍ 21ന് പ്രദര്‍ശനത്തിന് എത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. പുതിയ റിലീസ് തിയതി ജൂലൈ 26ന് ആണ്.

ഇതോടെ രണ്ടു സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളാണ് ജൂലൈ 26ന് തിയേറ്ററുകളിലേക്ക് എത്തുന്നത്. ഹൃത്വിക് റോഷന്‍ നായകനായെത്തുന്ന ചിത്രമാണ് ‘സൂപ്പര്‍ 30’. ഗണിത ശാസ്ത്രഞ്ജനായ ആനന്ദ് കുമാറിന്റെ ജീവിത കഥ പറയുന്ന ചിത്രം കൂടിയാണിത്. ദേശീയ അവാര്‍ഡ് ജേതാവായ പങ്കജ് ത്രിപാഠിയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

ദേശീയ അവാര്‍ഡ് ജേതാവായ തെലുങ്ക് സംവിധായകന്‍ പ്രകാശ് കോവലേമുടിയാണ് മെന്റല്‍ ഹേ ക്യാ സംവിധാനം ചെയ്യുന്നത്. മാനസിക പ്രശ്‌നങ്ങളെയും മനസിന്റെ വിഭ്രാന്തികളെയും അടിസ്ഥാനപ്പെടുത്തി പ്രകാശ് കോവെലാമുഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമൈറ ഡസ്റ്റര്‍, ജിമ്മി ഷെര്‍ഗിള്‍, സതിഷ് കൗശിക് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. ക്വീന്‍ എന്ന ഹിറ്റ് ചിത്രത്തിനുശേഷം കങ്കണയും രാജ്കുമാര്‍ റാവുവും ഒന്നിക്കുന്ന ചിത്രമാണ് ‘മെന്റല്‍ ഹേ ക്യാ’. എക്താ കപൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top