കൊച്ചി: കൊച്ചി വൈപ്പിനില്‍ മാനസികാസ്വാസ്ഥ്യമുള്ള വീട്ടമ്മയേയും മകളെയും മര്‍ദിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. പള്ളിപ്പുറം വീട്ടില്‍ ലിജി അഗസ്റ്റിന്‍, മോളി, ഡീന എന്നിവരാണ് അറസ്റ്റിലായത്. വീട്ടമ്മയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് നടപടി.
വൈപ്പിന്‍ കോണ്‍വന്റ് കിഴക്ക് വിയറ്റ്‌നാം കോളനിയിലെ വീട്ടമ്മയ്ക്കും മകള്‍ക്കുമാണ് അയല്‍വാസികളുടെ മര്‍ദനമേറ്റത്. ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച രാവിലെയുമായിരുന്നു മര്‍ദനം. വീട്ടമ്മയുടെ തലയ്ക്കും ശരീരത്തിനും കാലിനും പരിക്കുണ്ട്. ഇവര്‍ക്ക് മുനമ്പം ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. വീട്ടമ്മയ്ക്ക് മാനസികവിഭ്രാന്തിയുള്ളതിനാല്‍ അഡ്മിറ്റ് ചെയ്തില്ല.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്നാണ് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയത്.