തിരുവന്തപുരം തീയറ്റര്‍ പരിസരത്തെ തന്റെ ആ കൂറ്റന്‍ കട്ടൗട്ടുകള്‍ വെച്ചത് സ്വന്തം ചിലവിലാണെന്ന് പറഞ്ഞത് സത്യമാണെന്ന് ബൈജു സന്തോഷ്. ‘കട്ടൗട്ടിന്റെ കാര്യ ഒന്നും ചുമ്മാപറഞ്ഞതല്ല. 15000 രൂപയായി ആ രണ്ട് കട്ടൗട്ടുകള്‍ വെച്ചപ്പോള്‍. അതില്‍ അഡ്വാന്‍സായ 7000 രൂപ മാത്രമേ കൊടുത്തിട്ടുള്ളൂ. ഇനിയും കിടക്കുന്നു ബാക്കി കൊടുക്കാനുളള 8000 രൂപ’ നാദിര്‍ഷാ ചിത്രം മേരാംനാംഷാജിയുടെ പ്രചാരണാര്‍ത്ഥം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ബൈജു ഇക്കാര്യം പങ്കുവെച്ചത്.
സിനിമയിലേയ്ക്കുളള രണ്ടാം വരവില്‍ മികച്ച അവസരങ്ങള്‍ ലഭിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ഇത് രണ്ടാം വരവല്ലെന്നും ഇത് തന്റെ മൂന്നാം വരവാണെന്നുമായിരുന്നു ബൈജുവിന്റെ മറുപടി. ‘ഇത് സിനിമയിലെ എന്റെ മൂന്നാം വരവാണ്. ഇതില്‍ എല്ലാം ശരിയാവണം. ഇത്തവണയില്ലെങ്കില്‍ ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ല.’ ഉറിയടി, ജീം ബൂം ബാ, കോളാമ്പി, പിടികിട്ടാപ്പുള്ളി തുടങ്ങിയ ചിത്രങ്ങളാണ് തന്റേതായി ഇനി വരാനിരിക്കുന്നതെന്നും ബൈജു പറഞ്ഞു.
മേരാ നാം ഷാജി’ക്ക് ലഭിക്കുന്ന സമ്മിശ്രാഭിപ്രായങ്ങളെക്കുറിച്ച് ബൈജു പറഞ്ഞത് ഇങ്ങനെ.. ‘100 പേര്‍ കാണുമ്പോള്‍ 15 പേര്‍ക്ക് ചിലപ്പോള്‍ മറ്റൊരഭിപ്രായം കാണും. മേരാ നാം ഷാജി കണ്ട നൂറ് പേരില്‍ 85 പേരും നല്ല അഭിപ്രായമാണ് പറയുന്നത്. മറിച്ച് അഭിപ്രായമുള്ളവര്‍ എണ്ണത്തില്‍ കുറവാണെങ്കിലും ഉണ്ട്. അതിപ്പോള്‍ വന്‍ വിജയമായ ലൂസിഫറിന്റെ കാര്യയത്തിലായാലും അത്തരം അഭിപ്രായമുള്ളവര്‍ ഉണ്ടാവും. പക്ഷേ ലൂസിഫര്‍ ഗംഭീര പടമല്ലേ? ഗംഭീര വിജയമല്ലേ നേടിയത്?’ ഇതൊരു കോമഡി ചിത്രമാണ്. അതിനെ പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ നില്‍ക്കരുത്. ഓണ്‍ ലൈന്‍ നിരൂപണങ്ങള്‍ നോക്കിയിട്ട് മാത്രം സിനിമ കാണണമോ എന്ന് തീരുമാനിക്കുന്നവരും ഇപ്പോള്‍ ഉണ്ടെന്നും ബൈജു പറയുന്നു.
മേരാ നാം ഷാജിക്കെതിരായുളള സാമൂഹ്യമാധ്യമങ്ങളില്‍ വരുന്ന അഭിപ്രായങ്ങള്‍ മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടവയാണെന്ന് നാദിര്‍ഷ പറഞ്ഞു.’അങ്ങനെ പറയാന്‍ കാരണമുണ്ട്. 10 മണിക്കാണ് ചിത്രത്തിന്റെ ആദ്യ ഷോ തുടങ്ങിയത്. 10.15ന് ആദ്യ റിവ്യൂ വന്നു.’ സിനിമാ മേഖലയുമായി ബന്ധമുള്ളവര്‍ അല്ല ഇത് ചെയ്യുന്നതെന്നും അവര്‍ അങ്ങനെ ചെയ്യില്ലെന്നും നാദിര്‍ഷ കൂട്ടിച്ചേര്‍ത്തു.