ബെയ്ജിംഗ്: തെക്കുപടിഞ്ഞാറന്‍ ചൈനയില്‍ മെറാന്റി ചുഴലി കൊടുങ്കാറ്റില്‍ ഏഴു പേര്‍ മരിച്ചു. ഒമ്പതു പേരെ കാണാതായി.
നിരവധിപ്പേര്‍ക്കു പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ശക്തമായ മഴയെ തുടര്‍ന്ന് ഷിജിയാംഗ് പ്രവിശ്യയില്‍നിന്നും 63,000 ത്തോളം ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
ഈ വര്‍ഷം ഇതുവരെ രൂപപ്പെട്ട ഏറ്റവും വലിയ ചുഴലി കൊടുങ്കാറ്റ് എന്നാണ് മെറാന്റിയെ വിശേഷിപ്പിക്കുന്നത്. ഇതിന്റെ വേഗത നിലവില്‍ ഒരു മണിക്കൂറില്‍ 185 മൈലാണ്.
നേരത്തേ, തായ്‌വാനിലുടനീളം മെറാന്റി വന്‍ നാശം വിതച്ചിരുന്നു. തായ്‌വാനിലെ പല പ്രദേശങ്ങളുമായുള്ള വാര്‍ത്താ വിനിമയ ഗതാഗത ബന്ധങ്ങള്‍ പൂര്‍ണമായി നിലക്കുകയും 30ലക്ഷത്തിലേറെ വീടുകളിലേക്കുള്ള വൈദ്യുതി ബന്ധം തകരാറിലാകുകയും ചെയ്തിരുന്നു.