പുതുക്കിയ 2022 മോഡൽ AMG GT 4-ഡോർ കൂപ്പെ ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കി ജർമൻ ആഢംബര വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസ്. ആറ് സിലിണ്ടർ GT43, GT53 എന്നിവ ഇപ്പോൾ ചെറിയ ഡിസൈൻ മാറ്റങ്ങൾ, പുതിയ വ്യക്തിഗത സവിശേഷതകൾ, പുതിയ ഓപ്ഷനുകൾ എന്നിവയുമായാണ് വിപണിയിൽ എത്തുന്നത്.
AMG GT 4-ഡോർ കൂപ്പെ ഫെയ്‌സ്‌ലിഫ്റ്റിൽ പരിഷ്ക്കരിച്ച ഡ്രൈവിംഗ് സഹായ സംവിധാനങ്ങളും MBUX മൾട്ടിമീഡിയ സിസ്റ്റം ഉൾപ്പെടെയുള്ള വൈഡ്‌സ്ക്രീൻ കോക്ക്പിറ്റും ഉൾപ്പെടുത്തിയാണ് ജർമൻ ബ്രാൻഡ് പുറത്തിയിരിക്കുന്നത്.
വിശാലമായ വീലുകളുമായാണ് പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകൾ വാഗ്ദാനം ചെയ്യുന്നത്. ഇവയിൽ 20 ഇഞ്ച് ലൈറ്റ്-അലോയ് വീലുകൾ അല്ലെങ്കിൽ 5-ട്വിൻ-സ്പോക്ക് രൂപകൽപ്പനയിൽ 21 ഇഞ്ച് ഫോർഗ്ഡ് വീലുകളാണ് ഉൾപ്പെടുന്നത്.
വികസിതമായ 2022 മെർസിഡീസ്-AMG GT43 4-ഡോറിന് അതേ 3.0 ലിറ്റർ ടർബോചാർജ്ഡ് ഇൻലൈൻ-ആറ് എഞ്ചിൻ തന്നെയാണ് തുടിപ്പേകുന്നത്. എന്നാൽ പവർ കണക്കുകൾ പരിഷ്ക്കരിച്ചിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി