മെര്‍സിഡീസ് ബെന്‍സ് CLS ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 84.7 ലക്ഷം രൂപയാണ് വില. CLS കൂപ്പെയുടെ മൂന്നാംതലമുറയാണിത്. ആഢംബരം തുളുമ്പുന്ന പുതിയ നാലു ഡോര്‍ കൂപ്പെയില്‍ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയില്‍ മെര്‍സിഡീസ് കൊണ്ടുവരുന്ന ഏക നാലു ഡോര്‍ കൂപ്പെ മോഡലാണ് CLS ക്ലാസ്.
ഡിസൈനാണ് CLS ല്‍ മുഖ്യം. കോണോടുകോണ്‍ ചേര്‍ന്ന എല്‍ഇഡി ഹെഡ്‌ലാമ്പുകളും ടെയില്‍ലാമ്പുകളും കാറിന് നല്‍കിയിട്ടുണ്ട്. അഡാപ്റ്റീവ് ഹൈ ബീം അസിസ്റ്റും എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും ഹെഡ്‌ലാമ്പിന് പിന്തുണ നല്‍കുന്നുണ്ട്.
64 നിറങ്ങളുള്ള ആംബിയന്റ് ലൈറ്റിംഗ്, രണ്ടു വലിയ സ്‌ക്രീനുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍ എന്നിവയെല്ലാം മെര്‍സിഡീസ് CLS ന്റെ വിശേഷങ്ങളില്‍പ്പെടും. 12.3 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിന് ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഓപ്ഷനുകളുടെ പിന്തുണയുണ്ട്.
ക്ലാസിക്, സ്‌പോര്‍ട്, പ്രൊഗ്രസ്സീവ് എന്നിങ്ങനെ മൂന്നു മോഡുകള്‍ ഡിജിറ്റല്‍ കോക്പിറ്റില്‍ തിരഞ്ഞെടുക്കാം. 13 ഹൈ പെര്‍ഫോര്‍മന്‍സ് ബര്‍മിസ്റ്റര്‍ സറൗണ്ട് ഓഡിയോ സംവിധാനവും മോഡലിന്റെ സവിശേഷതയാണ്.
കാറിലുള്ള 2.0 ലിറ്റര്‍ ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ 245 bhp കരുത്തും 500 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ഒമ്പതു സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സാണ് എഞ്ചിനുമായി താളം കണ്ടെത്തുന്നത്. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ മോഡലിന് 6.2 സെക്കന്‍ഡുകള്‍ മതി. മണിക്കൂറില്‍ 250 കിലോമീറ്ററാണ് CLS ന്റെ പരമാവധി വേഗം.