മെര്‍സിഡീസ് ബെന്‍സ് ജിഎല്‍എസ് ഗ്രാന്‍ഡ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി. ജിഎല്‍സ് 400, 350d ഗ്രാന്‍ഡ് എഡിഷന്‍ പതിപ്പുകള്‍ക്ക് 86.90 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില (ദില്ലി).
കറുത്ത വളയങ്ങളോട് കൂടിയ ഇന്റലിജന്റ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ബോണറ്റിലുള്ള ക്രോം ഫിന്നുകള്‍, 20 ഇഞ്ച് പത്തു സ്‌പോക്ക് അലോയ് വീലുകള്‍ എന്നിവയാണ് ഗ്രാന്‍ഡ് എഡിഷന്റെ പ്രധാന പ്രത്യേകതകള്‍.
പുതിയ ജിഎല്‍എസ് ഗ്രാന്‍ഡ് എഡിഷന്റെ എഞ്ചിനില്‍ മാറ്റങ്ങളെന്നും വരുത്തിയിട്ടില്ല. 3.0 ലിറ്റര്‍ V6 എഞ്ചിനാണ് പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ക്ക് കരുത്ത് പകരുന്നത്. പെട്രോള്‍ എഞ്ചിന് പരമാവധി 333 bhp കരുത്തും 480 Nm torque ഉം സൃഷ്ടിക്കാനാവും. 258 bhp കരുത്തും 620 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്നതാണ് ഡീസല്‍ എഞ്ചിന്‍.