പുതുതലമുറ മെര്‍സിഡീസ് ബെന്‍സ് ജിഎല്‍എസിനെ വെബ്‌സൈറ്റില്‍ അവതരിപ്പിച്ചു

വിപണിയില്‍ എത്തും മുമ്പ് ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ച് മെര്‍സിഡീസ് ബെന്‍സ് ജിഎല്‍എസ്. വലിയ എയര്‍ ഇന്‍ലെറ്റ് ഗ്രില്ലുള്ള ഫ്രണ്ട് ആപ്രണില്‍ ക്രോം പൂശിയ അണ്ടര്‍ ഗാര്‍ഡും എസ്യുവിക്ക് ലഭിക്കുന്നു. ബോണറ്റിന് രണ്ട് പവര്‍ ഡോമുകളുമുണ്ട്.

പിന്‍ഭാഗത്ത്, ത്രിമാന പാറ്റേണ്‍ ഉള്ള രണ്ട്-പീസ് എല്‍ഇഡി ടെയില്‍ലാമ്പുകള്‍, അണ്ടര്‍ബോഡി ക്ലാഡിംഗ് ഉള്ള ലളിതമായ രൂപത്തിലുള്ള പിന്‍ ബമ്പര്‍, സില്‍വര്‍ സ്‌കിഡ് പ്ലേറ്റ്, ക്രോം ബെസലുകളുള്ള ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ് മഫ്‌ലറുകള്‍ എന്നിവ എസ്യുവിയെ കൂടുതല്‍ ഭംഗിയാക്കുന്നു.

ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനായി സ്പ്ലിറ്റ് സ്‌ക്രീനുകളും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഉള്ള വലിയ സിംഗിള്‍ യൂണിറ്റ് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ എന്നിവ ഡാഷ്‌ബോര്‍ഡില്‍ ഉണ്ട്.

അകത്ത്, മെര്‍സിഡീസ് ബെന്‍സ് ഒരു എസ് ക്ലാസ് ആഡംബര സലൂണിന്റെ സുഖസൗകര്യങ്ങള്‍ ഒരു എസ്യുവിയുടെ പുരോഗമന വിശദാംശങ്ങളുമായി സംയോജിപ്പിച്ചിരിക്കുന്നു.

എസ്യുവിക്ക് മെര്‍സിഡീസിന്റെ ഏറ്റവും പുതിയ തലമുറ എംബിയുഎക്‌സ് സിസ്റ്റം ലഭിക്കുന്നു, പിന്നിലെ യാത്രക്കാര്‍ക്ക് വിനോദവും, മൂവി, മ്യൂസിക്, ഇന്റര്‍നെറ്റ് ആസ്വാദനത്തിനായി 11.6 ഇഞ്ച് ഡിസ്‌പ്ലേകള്‍ വാഹനത്തില്‍ ഉള്‍ക്കൊള്ളുന്നു. എസ്യുവിയില്‍ ഹീറ്റഡ് സീറ്റ് ഫംഗ്ഷനും യുകെയില്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്ന അഞ്ച്-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോളും ഉണ്ട്.

ശക്തമായ പെട്രോള്‍ പതിപ്പിന് പുറമേ 330 ബിഎച്ച്പി കരുത്ത്, 700 എന്‍എം ടോര്‍ക്ക് എന്നിവ ഉത്പാദിപ്പിക്കുന്ന ജിഎല്‍എസ് 400 ഡി പതിപ്പും ഇന്ത്യയ്ക്ക് ലഭിക്കും. മെര്‍സിഡീസ് 4 മാറ്റിക് ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവും എയര്‍മാറ്റിക് എയര്‍ സസ്‌പെന്‍ഷന്‍ സിസ്റ്റവും അഡാപ്റ്റീവ് ഡാമ്പിംഗ് സിസ്റ്റം പ്ലസും സ്റ്റാന്‍ഡേര്‍ഡായി ഘടിപ്പിച്ചിരിക്കുന്നു.

Top