ഇന്ത്യയിൽ പുതിയ ജിഎൽഎസ് ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിക്കാൻ മെഴ്‌സിഡസ് ബെൻസ്

ന്ത്യയിൽ പുതിയ GLS ഫെയ്‌സ്‌ലിഫ്റ്റിനെ ജനുവരി 8ന് അവതരിപ്പിക്കുമെന്ന് ജർമ്മൻ ആഡംബര വാഹന ബ്രാൻഡായ മെഴ്‌സിഡസ് ബെൻസ് സ്ഥിരീകരിച്ചു. ഈ വർഷം ഏപ്രിലിൽ ആയിരുന്നു ജിഎൽഎസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ആഗോള അരങ്ങേറ്റം. പുനർരൂപകൽപ്പന ചെയ്‍ത ഫ്രണ്ട് ബമ്പറും തിരശ്ചീന സ്ലാട്ടുകളുള്ള പുതിയ ഫ്രണ്ട് ഗ്രില്ലുമായി മെഴ്‍സിഡസ് ബെൻസ് ജിഎൽഎസ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യൻ വിപണിയിൽ എത്തും.

അകത്ത്, എസ്‌യുവിക്ക് പുതിയ അപ്‌ഹോൾസ്റ്ററി, ട്രിമ്മുകൾ, മെഴ്‌സിഡസിന്റെ ഏറ്റവും പുതിയ MBUX ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ക്ലാസിക്, സ്‌പോർട്ടി, ഡിസ്‌ക്രീറ്റ് എന്നീ മൂന്ന് പുതിയ ഡിസ്‌പ്ലേ ഓപ്‌ഷനുകളോടെ ലഭിക്കും. കുറഞ്ഞ വേഗതയിൽ 360 ഡിഗ്രി കാഴ്‌ചയും ഓഫ്‌റോഡ് ക്രമീകരണവും വാഗ്ദാനം ചെയ്യുന്ന പാർക്കിംഗ് പാക്കേജുമായാണ് കാർ വരുന്നത്. ഇത് കാറിന്റെ വിവിധ ക്യാമറ ആംഗിളുകൾ കാണിക്കുന്നു. കൂടാതെ, പുതുക്കിയ എസ്‌യുവി പുതുതായി രൂപകൽപ്പന ചെയ്‌ത 20 ഇഞ്ച് അലോയ് വീലുകളിൽ സഞ്ചരിക്കുന്നു,

നിലവിൽ, 3.0 ലിറ്റർ ഡീസൽ മോട്ടോറിലും 3.0 ലിറ്റർ ആറ് സിലിണ്ടർ ഡീസൽ യൂണിറ്റിലും GLS ലഭ്യമാണ്. ഇത് 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വാഗ്ദാനം ചെയ്യും. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലും ഇതേ എഞ്ചിൻ ലഭിക്കാനാണ് സാധ്യത. ഈ കാറിന്‍റെ ഇന്ത്യയിലെ എക്‌സ് ഷോറൂം വില ഒരു കോടി രൂപയ്ക്ക് മുകളിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നിലവിലുള്ള GLS മികച്ച വിൽപ്പന നേടുന്നുണ്ട്. വരാനിരിക്കുന്ന മോഡൽ അതിന്റെ നിലവിലുള്ള ശക്തിയെ അടിസ്ഥാനമാക്കി അതിന്റെ ആകർഷണം വർദ്ധിപ്പിക്കും എന്നാണ് കമ്പനി കരുതുന്നത്. അതേസമയം മെഴ്സിഡസ് ബെൻസ് 2024-ൽ GLS ഫെയ്‌സ്‌ലിഫ്റ്റിൽ തുടങ്ങി ഒമ്പത് പുതിയ മോഡലുകൾ ഇന്ത്യയിലേക്ക് കൊണ്ടുവരും.

Top