ഇലക്ട്രിക് കാര്‍ വിപണിയിലേക്ക് മെഴ്‌സിഡസും ഒരു ചുവടുവെപ്പ് നടത്തുന്നു. ജര്‍മ്മന്‍ കാര്‍ നിര്‍മാതാവായ മെഴ്‌സിഡസ് ഇലക്ട്രിക് കാര്‍ നിര്‍മാണ രംഗത്തേക്ക് തിരിയുന്നു എന്നത് നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പുതിയ ഇലക്ട്രിക് കാറുകള്‍ എല്ലാം തന്നെ പ്രത്യേക ബ്രാന്റിലായിരിക്കും പുറത്തിറങ്ങുക. ഇക്യൂ എന്ന ബ്രാന്റിലായിരിക്കും ഇവ നിരത്തിലെത്തുക. ഇക്യുഎ, ഇക്യുസി, ഇക്യുഇ, ഇക്യുജി, ഇക്യുഎസ് എന്നിങ്ങനെ ഓരോ മോഡലല്‍ പേരിന്റേയും മുന്നില്‍ ഇക്യുചേര്‍ത്തായിരിക്കും പുത്തന്‍ ഇലക്ട്രിക് കാറുകള്‍ അവതരിക്കുക.
ഇക്യുഎസ് എന്ന പേരിലുള്ള സെഡാനായിരിക്കും കമ്പനി പുറത്തിറക്കുന്ന ആദ്യത്തെ ഇലക്ട്രിക് വാഹനം.
2019- നോടുകൂടി വിപണിയിലെത്തിക്കാനുള്ള നടപടികളാണ് കമ്പനി കൈകൊണ്ടിട്ടുള്ളത്. ടെസ്ല മോഡല്‍ എസ് കാറുകളായിരിക്കും ഇലക്ട്രിക് സെഗ്മെന്റില്‍ മെഴ്‌സിഡസിന്റെ മുഖ്യ എതിരാളി.
ഇലക്ട്രിക് വെഹിക്കള്‍ ആര്‍ക്കിടെക്ചര്‍ എന്ന പുത്തന്‍ ഇലക്ട്രിക് പ്ലാറ്റ്‌ഫോമിലായിരിക്കും മെഴ്‌സിഡസിന്റെ എല്ലാ ഇലക്ട്രിക് വാഹനങ്ങളും നിര്‍മ്മിക്കപ്പെടുക.
ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് ചെറു കാറുകള്‍ മുതല്‍ എസ്യുവി വരെ നിര്‍മ്മിക്കാനുള്ള പദ്ധതിയിലാണ് കമ്പനി ടെസ്ല.
ഇലക്ട്രിക് കാറുകള്‍ നിരത്തിലെത്തിക്കാന്‍ ഒരുങ്ങിയിട്ടുള്ള ജാഗ്വര്‍, പോഷെ, ഓഡി തുടങ്ങിയവരും പുതിയ ഇക്യു കാറുകള്‍ക്ക് എതിരാളികളാവാം.