ബെന്‍സിന്റെ മൂന്നു മില്യണ്‍ ഡീസല്‍ കാറുകള്‍ യൂറോപ്പില്‍ തിരിച്ചു വിളിക്കുന്നു

benz

ഡംബര വാഹന നിര്‍മാതാക്കളായ മെര്‍സിഡസ് ബെന്‍സ് തങ്ങളുടെ മൂന്നു മില്യണ്‍ ഡീസല്‍ കാറുകള്‍ യൂറോപ്പില്‍ തിരിച്ചു വിളിക്കുന്നു.

ഡീസല്‍ കാറുകളിലെ എഞ്ചിനിലെ പിഴവുകള്‍ പരിഹരിക്കുന്നതിനായാണ് കാറുകള്‍ തിരിച്ചു വിളക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനായി 255 മില്യണ്‍ ഡോളറാണ് കമ്പനി ചിലവിടുന്നത്. ഇങ്ങനെ തിരിച്ചു വിളിക്കുന്ന കാറുകളുടെ എല്ലാ സേവനങ്ങളും സൗജന്യമായിരിക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

ഇതിനുള്ള നടപടികള്‍ അടുത്ത ആഴ്ചയോടു കൂടി ആരംഭിക്കുമെന്നും, ഡീസല്‍ വാഹനങ്ങള്‍ അധികമുള്ളതിനാല്‍ ഇതിന് കാല താമസം അനുഭവപ്പെടുമെന്നും കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു.

രാഗി പ്രസാദ്

Top